മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാവുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം എന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അവയില്‍ ശ്രദ്ധിക്കേണ്ടത് ഒന്ന് ലവ് ജിഹാദും, മറ്റൊന്നും നര്‍ക്കോട്ടിക്ക് ജിഹാദുമാണ്. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.